മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി

0
70

മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് 500 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് (40) കോഴിക്കോട് അശോകപുരം സ്വദേശിയാണ്.

ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണ് ഇടിച്ചിലുണ്ടായത്. വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.

തുടർന്ന് കാണാതായ വ്യക്തിക്കായി തെരച്ചിൽ തുടർന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി ഇന്നലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.