Sunday
21 December 2025
21.8 C
Kerala
Hometechnologyഎഫ് ടി എക്സ് പാപ്പരായി; 12 ലക്ഷത്തോളം വരുന്ന ഇടപാടുകാരെ ബാധിക്കും

എഫ് ടി എക്സ് പാപ്പരായി; 12 ലക്ഷത്തോളം വരുന്ന ഇടപാടുകാരെ ബാധിക്കും

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ആണ് ftx. എന്നാലിപ്പോൾ അങ്ങേയറ്റം തളർച്ചയുടെ വക്കിലാണ് എഫ്‌ടിഎക്‌സ്. ബിനാൻസിൽ നിന്നുണ്ടായ വലിയ തിരിച്ചടിക്കു ശേഷം റെസ്‌ക്യൂ ഫണ്ടിംഗ് ലഭിക്കുന്നതിനും എഫ് ടി എക്സ് പരാജയപ്പെട്ടു. എന്നാൽ കമ്പനിയെ രക്ഷിക്കാനുള്ള എല്ലാ വഴികളും നോക്കുകയാണെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സാം ബാങ്ക്മാൻ-ഫ്രൈഡ് പറഞ്ഞു. ഇത്രയും വലിയ കമ്പനി എങ്ങനെ തകർച്ചയിലേക്ക് വീണു ? എ ഫ്ടി എക്സ് കടന്നു വന്ന നാൾവഴികൾ നോക്കാം.

2019

മെയ്- വാൾസ്ട്രീറ്റ് പ്രമുഖ വ്യാപാരി സാം ബാങ്ക്മാൻ-ഫ്രൈഡും മുൻ ഗൂഗിൾ ജീവനക്കാരനുമായ ഗാരി വാങ്ങും ചേർന്ന് FTX സ്ഥാപിച്ചു. FTX.COM ആരംഭിച്ചു.

2020

ഓഗസ്റ്റ് – ബ്ലോക്ക്ഫോളിയോ എന്ന മൊബൈൽ പോർട്ട്ഫോളിയോ ട്രാക്കിംഗ് ആപ്ലിക്കേഷൻ FTX ഏറ്റെടുത്തു. 150 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ.

2021

സെപ്റ്റംബർ – FTX മെഴ്‌സിഡസിന്റെ ഫോർമുല 1 ടീമുമായി ഒരു സ്പോൺസർഷിപ്പ് കരാറിൽ ഒപ്പിട്ടു.

ഒക്ടോബർ – സിംഗപ്പൂരിലെ ടെമാസെക്, ടൈഗർ ഗ്ലോബൽ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 25 ബില്യൺ ഡോളർ മൂലധന സമാഹരണം നടത്തി.

2022
ജനുവരി 27 – SoftBank, Temasek എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് ആദ്യ ഫണ്ടിംഗ് റൗണ്ടിൽ 400 മില്യൺ ഡോളർ സമാഹരിച്ചു.
$8 ബില്യൺ നിലവിൽ മൂല്യമുണ്ടെന്ന് FTX-ന്റെ യുഎസ് വിഭാഗം അറിയിച്ചു.

ജനുവരി 31 – 32 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ സോഫ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് FTX 400 മില്യൺ ഡോളർ സമാഹരണം നടത്തി.

ജൂൺ 4 – മിയാമി ഹീറ്റിന്റെ 135 മില്യൺ ഡോളറിന്റെ സ്പോൺസർഷിപ്പ് കരാറിൽ FTX ഒപ്പുവച്ചു.

ജൂലൈ 29 – ദുബായിൽ എക്‌സ്‌ചേഞ്ച് ആൻഡ് ക്ലിയറിംഗ് ഹൗസ് പ്രവർത്തിപ്പിക്കുന്നതിന് അംഗീകാരം നേടിയതായി FTX അറിയിച്ചു.

ഓഗസ്റ്റ് 19 – കമ്പനിയിലെ ഫണ്ടുകൾ ഗവൺമെന്റ് ഇൻഷ്വർ ചെയ്തിട്ടുണ്ട് എന്ന തരത്തിലുള്ള തെറ്റായ വാദങ്ങൾ പിൻവലിക്കണമെന്ന് യുഎസ് ബാങ്ക് റെഗുലേറ്റർ FTX-നോട് ഉത്തരവിട്ടു.

സെപ്റ്റംബർ 9 – എഫ്‌ടിഎക്‌സിന്റെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്കൈബ്രിഡ്ജ് ക്യാപിറ്റലിന്റെ 30% ഓഹരി വാങ്ങുമെന്ന് അറിയിച്ചു.

നവംബർ 2 – ക്രിപ്‌റ്റോ ന്യൂസ് വെബ്‌സൈറ്റ് CoinDesk ഒരു വാർത്ത ലീക്ക് ചെയ്തു. അലമേഡ റിസർച്ചിന്റെ ഒരു ബാലൻസ് ഷീറ്റിൽ പറയുന്നതിനനുസരിച്ച് നിലവിൽ FTX-ന്റെ നേറ്റീവ് ടോക്കണായ FTT-യെ കമ്പനി വളരെയധികം ആശ്രയിക്കുന്നതായി കണ്ടെത്തി. എന്നാൽ ഈ റിപ്പോർട്ട് റോയിട്ടേഴ്സ് വെരിഫൈ ചെയ്തില്ല.

നവംബർ 6 – ബിനാൻസ് സിഇഒ ചാങ്‌പെങ് ഷാവോ എഫ്‌ടിടിയുടെ ഹോൾഡിംഗുകൾ ലിക്വിഡേറ്റ് ചെയ്യുകയാണെന്ന് അറിയിച്ചു.

നവംബർ 7 – ബാങ്ക്മാൻ-ഫ്രൈഡ് FTX സേഫ് ആണെന്ന് അറിയിച്ചു. ആസ്തികൾ എല്ലാം സേഫാണെന്നും അറിയിച്ചു.

നവംബർ 8 – FTT 72% ഇടിഞ്ഞു. ഉപഭോക്താക്കൾ കറൻസി പിൻവലിക്കാനുള്ള റിക്വസ്റ്റുകൾ കൂട്ടത്തോടെ വന്നതിനാലാണ് ഇടിവ് സംഭവിച്ചത്.

നവംബർ 9 – എഫ്‌ടിഎക്‌സിന് ജാമ്യം നിൽക്കുന്നതിനുള്ള നോൺ-ബൈൻഡിംഗ് കരാർ അവസാനിപ്പിക്കുന്നതായി ബിനാൻസ് തീരുമാനമെടുത്തു.
എഫ്ടിഎക്സുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്ന് ബിനാൻസ് ട്വിറ്ററിലൂടെ അറിയിച്ചു.

നവംബർ 10 – പുതിയ ക്ലയന്റുകളുടെ ഓൺ- ബോർഡിംഗും പിൻവലിക്കലുകളും FTX താൽക്കാലികമായി നിർത്തിവച്ചു

RELATED ARTICLES

Most Popular

Recent Comments