ആധാർ പുതുക്കൽ നിർബന്ധമല്ലെന്ന്‌ കേന്ദ്രം

0
94

പത്തു വർഷത്തിലൊരിക്കൽ ആധാർ പുതുക്കണമെന്നത്‌ നിർബന്ധ വ്യവസ്ഥയല്ലെന്ന്‌ വിശദീകരിച്ച്‌ കേന്ദ്രസർക്കാർ. ഐടി മന്ത്രാലയത്തിന്റെ ചട്ടഭേദഗതി പ്രകാരം പുതുക്കൽ നിർബന്ധമാണെന്ന്‌ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ്‌ മന്ത്രാലയം വിശദീകരിച്ചത്‌. കൃത്യത ഉറപ്പുവരുത്താനായി ആധാറിലെ വിവരങ്ങൾ പുതുക്കാൻ പ്രേരിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും വിശദീകരണത്തിൽ പറഞ്ഞു.

തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളാണ്‌ വിവരങ്ങൾ പുതുക്കാനായി ഉപയോഗിക്കാവുന്ന അനുബന്ധരേഖ. ബയോമെട്രിക്‌ വിവരങ്ങളടക്കം പൗരന്റെ സമ്പൂർണ വിവരങ്ങളടങ്ങിയ ആധാറിനെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാക്കി മാറ്റിക്കഴിഞ്ഞു. സർക്കാർ സേവനങ്ങൾക്ക്‌ ആധാർ ആവശ്യപ്പെടുന്നുണ്ട്‌. അതുകൊണ്ടുതന്നെ, ആധാർ പുതുക്കാത്തവർക്ക്‌ സർക്കാർ സേവനങ്ങൾ മുടങ്ങുന്ന സ്ഥിതിയുണ്ടാകുമോയെന്ന സംശയവും ശക്തമായി.