ഹിന്ദി ഏകഭാഷ നിലപാടിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ

0
85

ഹിന്ദി ഏകഭാഷ നിലപാടിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നത വിദ്യഭ്യാസ രംഗത്ത് തമിഴ് ഭാഷയിൽ പഠിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

തമിഴ് മീഡിയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവരുടെ സ്വപ്നങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഇതിലൂടെ തമിഴ് ഭാഷയെ വളർത്താൻ സാധിക്കും. ഇന്ത്യാ സിമൻ്റ്സ് എഴുപത്തി അഞ്ചാം വാർഷിക ആഘോഷ വേളയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

ഹിന്ദി ഏകഭാഷാ നയത്തിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ നിന്നും ഉയർന്നത്. ഈ നിർദേശം മുന്നോട്ടുവച്ച സമിതിയുടെ അധ്യക്ഷൻ കൂടിയായിരുന്നു അമിത് ഷാ.