Monday
12 January 2026
27.8 C
Kerala
HomeKeralaമൂന്നാറിൽ രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ

മൂന്നാറിൽ രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ

മൂന്നാറിൽ രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ. മൂന്നാർ ഇക്കോ പോയിന്റിലും കുണ്ടള ഡാമിനു സമീപത്തുമാണ് ഉരുൾപൊട്ടിയത്. കുണ്ടള ഡാമിനു സമീപം പുതുക്കടിയിൽ വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. വാഹനത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തേക്കു പുറപ്പെട്ടു.മൂന്നാറിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ഇതു രക്ഷാപ്രവർത്തനത്തിനു തടസമായിരിക്കുകയാണ്. മൂന്നാർ-വട്ടവട റോഡിൽ ഗതാഗതം നിരോധിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടർന്നേക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ‘ശക്തി കൂടിയ ന്യൂനമർദ്ദം’ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ ന്യൂനമർദം/ചക്രവാതചുഴിയായി നാളെ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുക.

RELATED ARTICLES

Most Popular

Recent Comments