പഞ്ചാബിലെ വാഗാ അതിർത്തിയിൽ പുരാതന ബുദ്ധ ശിൽപം പിടിച്ചെടുത്ത് കസ്റ്റംസ്

0
70

ബുദ്ധന്റെ ഒരു പുരാതന ശില്പം അമൃത്സറിൽ കസ്റ്റം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൂന്നാം നൂറ്റാണ്ടുവരെ പഴക്കമുള്ള ബുദ്ധ ശിൽപ്പമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.  ഇന്ത്യയുടെ പാക്കിസ്ഥാനുമായുള്ള അട്ടാരി-വാഗാ അതിർത്തിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയിലെത്തിയ വിദേശ പൗരനായ ഒരു യാത്രക്കാരനിൽ നിന്നുമാണ് ബുദ്ധപ്രതിമ പിടിച്ചെടുക്കുന്നത്.

വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ചണ്ഡീഗഡ് സർക്കിളിന്റെ ഓഫീസിലേക്ക് റഫർ ചെയ്തു. ഗാന്ധാര സ്‌കൂൾ ഓഫ് ആർട്ടിലെ ബുദ്ധന്റേതാണ് ഈ ശിൽപ ശകലം. സിഇ 2, അല്ലെങ്കിൽ 3 കാലയളവിലെ തൽക്കാലിക വിവരണങ്ങളുള്ള ബുദ്ധ ശില്പമാണ് പിടിച്ചെടുത്തിരിക്കുന്നത്.

1972ലെ കസ്റ്റംസ് ആക്ട് ആന്റ് ആർട്ട് ട്രഷർ ആക്ട് പ്രകാരമാണ് ശിലാശിൽപം പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പുരാവസ്തു വിഭാഗത്തിൽ പെടുന്ന നിരോധിത ഇനമാണെന്ന സംശയത്തെ തുടർന്നാണ് ശിൽപം ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.