ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അർജന്റീന; പൗലോ ഡിബാല ടീമിൽ

0
41

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ ഇടംപിടിച്ചു.

പരുക്കിനെ തുടർന്ന് ഒക്ടോബർ ആദ്യം മുതൽ ഡിബാല എഎസ് റോമയിൽ കളിച്ചിരുന്നില്ല. സൗദി അറേബ്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം.

35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ വർഷം അർജന്റീനയെ കോപ്പ അമേരിക്ക കിരീടം നേടാൻ സഹായിച്ച പുതുമുഖങ്ങൾക്കൊപ്പം സഹ വെറ്ററൻമാരായ ഏഞ്ചൽ ഡി മരിയയും നിക്കോളാസ് ഒട്ടാമെൻഡിയും ഒപ്പമുണ്ടാകും.

ഗോൾകീപ്പർമാർ:
എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോണിമോ റുല്ലി (വില്ലറയൽ)

ഡിഫൻഡർമാർ:
ഗോൺസാലോ മോണ്ടിയേൽ (സെവില്ല), നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്‌സ്‌പർ), നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജുവാൻ ഫോയ്ത്ത് (വില്ലറയൽ), നിക്കോളാസ് ടാഗ്ലിയാംപിലിയ ലിയോൺസ്), മാർക്കോസ് അക്യൂന (സെവില്ല)

മിഡ്ഫീൽഡർമാർ:
ലിയാൻഡ്രോ പരേഡസ് (യുവന്റസ്), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മാഡ്രിഡ്), എക്‌സിക്വയൽ പാലാസിയോസ് (ബേയർ ലെവർകുസെൻ), അലജാൻഡ്രോ ഗോമസ് (സെവില്ല), അലക്‌സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൺ & ഹോവ് ആൽബ്രൈറ്റൺ)

ഫോർവേഡുകൾ:
പൗലോ ഡിബാല (എഎസ് റോമ), ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ), എയ്ഞ്ചൽ ഡി മരിയ (യുവന്റസ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), ജോക്വിൻ കൊറിയ (ഇന്റർ മിലാൻ), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി).