Monday
12 January 2026
21.8 C
Kerala
HomeKeralaഷാരോണിനെ കോളേജിൽ വെച്ചും കൊല്ലാൻ ശ്രമിച്ചു; 50 ലധികം ഗുളികകൾ ജ്യൂസിൽ കലർത്തി നൽകി

ഷാരോണിനെ കോളേജിൽ വെച്ചും കൊല്ലാൻ ശ്രമിച്ചു; 50 ലധികം ഗുളികകൾ ജ്യൂസിൽ കലർത്തി നൽകി

പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ.ഷാരോൺ പഠിച്ചിരുന്ന കോളേജിൽ വെച്ചാണ് കൊല്ലാൻ ശ്രമിച്ചത്.ഡോളോ ഗുളികകൾ അമിതമായി നൽകിയായിരുന്നു വധശ്രമം.

ശുചിമുറിയിൽ വെച്ച് 50 ലധികം ഗുളികകൾ ജ്യൂസിൽ കലർത്തി നൽകി ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ കയ്പ്പ് കാരണം ഷാരോൺ ജ്യൂസ് തുപ്പി കളയുകയായിരുന്നുവെന്ന് ഗ്രീഷ്മ പറയുന്നു. ഷാരോണിന് നൽകാനായി 50 ലധികം ഗുളികകൾ തലേന്നെ വീട്ടിൽ നിന്ന് കുതിർത്തിയാണ് കൊണ്ടുവന്നത്.അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജിൽ കൊണ്ടുപോയി തെളിവെടുക്കും.

ഇരുവരും ഒരുമിച്ച് താമസിച്ച ഹോട്ടലിലും ഇന്ന് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്.തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ ഉടൻ തീരുമാനമെടുക്കും.

RELATED ARTICLES

Most Popular

Recent Comments