മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി. ജലനിരപ്പ് ഉയർന്നതിന് പിന്നാലെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നത് കാരണം ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്
525 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. റൂൾകർവ് പരിധിയായ 137.50 അടിയിൽ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അണക്കെട്ട് തുറന്നത്.