കുട്ടിയെ ചവിട്ടിയ സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

0
86

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പോലീസ് വീഴ്‌ചയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ . പോലീസിന് വീഴ്‌ച പറ്റിയെന്ന റൂറൽ എസ്‌പി പി ബി രാജീവിന്റെ റിപ്പോർട്ട് കമ്മീഷൻ പരിശോധിക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനോടും വിവരങ്ങൾ ആരായുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു.

കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ അറിയിച്ചു.

ആറ് വയസുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ തലശ്ശേരി എസ്എച്ച്ഒ ഉൾപ്പെടെയുളളവർക്ക് വീഴ്‌ച പറ്റിയെന്നാണ് എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ എസ്‌പി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തിൽ പോലീസിനെതിരെ നടപടി എടുത്തേക്കുമെന്നാണ് സൂചന.