ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയെ ഉടൻ ഇന്ത്യയ്ക്ക് കൈമറും

0
88

ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയെ ഉടൻ ഇന്ത്യയ്ക്ക് കൈമറും. ഭണ്ഡാരിയെ ഇന്ത്യയ്ക്ക് കൈമാറാൻ യുകെ കോടതി അനുമതി നൽകി. ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് അനുമതി നൽകിയത്. ഭണ്ഡാരിയ്‌ക്കെതിരെ സിബിഐയും ഇഡിയും കള്ളപ്പണം വെളുപ്പിക്കൽ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി 2020ൽ അറസ്റ്റ് ചെയ്തിരുന്നു.

സഞ്ജയ് ഭണ്ഡാരിയെ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനിലേക്ക് പലായനം ചെയ്തത് മുതൽ അദ്ദേഹത്തെ ഇന്ത്യയിലെത്തിയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റ് യുകെ സർക്കാരിന് നിരവധി അഭ്യർത്ഥനകളും നൽകി. 2020 ജൂൺ 116നാണ് അന്നത്തെ യുകെ ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ, ഭണ്ഡാരിയുടെ കൈമാറൽ അഭ്യർത്ഥന സ്വീകരിക്കുന്നത്.

വൻതോതിൽ കള്ളപ്പണം വിദേശത്തേയ്ക്ക് കടത്തിയെന്ന ആരോപണമാണ് സഞ്ജയ് ഭണ്ഡാരിയ്‌ക്കെതിരെയുള്ളത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായുള്ള സഞ്ജയ് ഭണ്ഡാരിയുടെ ബന്ധം പുറത്തുവന്നിരുന്നു. നിരവധി വിദേശകമ്പനികളിൽ ഭണ്ഡാരിയ്ക്ക് സ്വത്തുക്കൾ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

എന്നാൽ സ്വത്തുവിവരങ്ങളെ കുറിച്ച് ഭണ്ഡാരി ആദായ നികുതി വകുപ്പിന് ഒരു വിവരവും നൽകിയിട്ടില്ല. പ്രതിരോധ ഇടപാടുകളിൽ കൈക്കൂലി വാങ്ങിയെന്നാണ് സഞ്ജയ് ഭണ്ഡാരിയ്‌ക്കെതിരെയുള്ള പ്രധാന ആരോപണം. യുപിഎ ഭരണകാലത്ത് നടന്ന ചില ഇടപാടുകളിൽ സഞ്ജയ് ഭണ്ഡാരിയുടെ പേരും ഉയർന്നിരുന്നു. 2016ൽ സഞ്ജയ് ഭണ്ഡാരിയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകൾ കണ്ടെത്തിയിരുന്നു.