മാതാപിതാക്കളെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
77

മദ്യപാനിയായ യുവാവ് മാതാപിതാക്കളെയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിൽ 38 കാരനായ ശങ്കർ ലാൽ എന്നയാളാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യചെയ്തത്.

ഫാമിൽ ജോലി ചെയ്യുന്നതിനിടെ പിതാവ് സോനാറാമിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ചമ്പ (55), മക്കളായ ലക്ഷ്മൺ (14), ദിനേഷ് (8) എന്നിവരെയും യുവാവ് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് ഇവരുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച ശേഷം ബന്ധുവിന്റെ വീട്ടിലേക്ക് പോയി.

അവിടെ വെച്ച് യുവാവും വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തു.പോലീസ് എത്തി ടാങ്കിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.