ബിജെപി ബംഗാള്‍ ഘടകം ലീഗല്‍ സെല്‍ അധ്യക്ഷനെതിരെ ലൈംഗികാരോപണം

0
72

ബിജെപി ബംഗാൾ ഘടകത്തിലെ ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജിക്കെതിരെ  ലൈംഗികാതിക്രമ ആരോപണത്തില്‍ കേസെടുത്തു. ബംഗാള്‍ ബിജെപി ഐടി സെല്‍ അംഗം മനീഷ് ബിസ്സയാണ് ചാറ്റര്‍ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. സിക്കിമിലേക്കുള്ള യാത്രയ്ക്കിടെ ചാറ്റര്‍ജി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ബിസ്സ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇതേ വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും ബിസ്സ നേരത്തെ കത്തയച്ചിരുന്നു.

ചാറ്റര്‍ജിയുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ സിക്കിമിലെ മലഞ്ചെരിവില്‍ നിന്ന് വലിച്ചെറിയുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും ബിസ്സ പരാതിയില്‍ പറയുന്നു. കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ശേഷമാമ് ലോകനാഥ് ചാറ്റര്‍ജിക്കെതിരെ പരാതി നല്‍കിയത്. കൊല്‍ക്കത്ത പോലീസ് ബിസ്സയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

മനീഷ് ബിസ്സയുടെ കത്തില്‍ സിക്കിം പര്യടനത്തില്‍ നടന്ന സംഭവങ്ങളുടെ ക്രമം വിശദീകരിക്കുന്നുണ്ട്.

ബിജെപി ലീഗല്‍ സെല്‍ അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 120 ബി, 323, 342, 506 (ii), 295 എ, 377, 511 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോസ്റ്റ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.