ചൈനീസ് ചാരക്കപ്പൽ വെല്ലുവിളി നേരിടാൻ ഇന്ത്യ; മിസൈൽ പരീക്ഷണം പിൻവലിക്കില്ല

0
55

ചൈനീസ് ചാരക്കപ്പൽ വെല്ലുവിളി നേരിടാൻ തീരുമാനിച്ച് ഇന്ത്യ. മിസൈൽ പരീക്ഷണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ തീരുമാനമെടുത്തു. നവംബർ 10, 11 തിയതികളിൽ ഒഡിഷയിലെ അബ്ദുൽ കലാം ദ്വീപിൽ (വീലർ ദ്വീപ്) ആണ് പരീക്ഷണം നടക്കുക. 2,200 കിലോമീറ്റർ പരിധിയുള്ള മിസൈൽ അടക്കം ഇന്ത്യ പരീക്ഷിക്കും.

മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്- 6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചത്. യുവാൻ വാങ് നിലവിൽ ബാലിക്ക് സമീപമുണ്ടെന്ന് മറൈൻ ട്രാഫിക് സ്ഥിതീകരിച്ചിട്ടുണ്ട്. ചൈനീസ് ചാരക്കപ്പലുകളുടെ കണ്ണിനെ അതിജീവിയ്ക്കാൻ ഇന്ത്യൻ മിസൈലുകൾക്ക് സാധിക്കുമെന്ന് ഡി ആർ ഡി എ സൂചിപ്പിച്ചിട്ടുണ്ട്.

ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യൻ നേവി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങളായ പാത, വേഗത, ദൂരം, കൃത്യത മുതലായവ ചാരക്കപ്പൽ വഴി ചൈന മനസിലാക്കുമെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാൽ ഈ ഭീഷണിയെ ഇപ്പോൾ നേരിടാൻ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.