രാജ്യത്ത് ഗെയിമെർസിന്റെ എണ്ണം 50 കോടിയിൽ കടന്നു

0
64

മൊബൈൽ, കമ്പ്യൂട്ടർ, ക്ലൗഡ് പ്ലാറ്റ്ഫോമുകളിലായി ഗെയിം കളിക്കുന്നവരുടെ എണ്ണം രാജ്യത്ത് 50 കോടിയിൽ കടന്നുയെന്ന് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ ഗെയിമിങ് മാർക്ക്റ്റ് 2.6 ബില്യൺ യുഎസ് ഡോളറിലേക്കെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഗെയിമിങ് മാർക്കറ്റ് ഇതിന്റെ നാലിരട്ടയാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 50 കോടിയിൽ 12 കോടി ഗെയിമർമാർ കളിക്കാനായി പണം ചിലവാക്കുന്നവരാണെന്ന് ഗെയിമിങ് സ്ഥാപനമായ ലുമികായി റിപ്പോർട്ട് ചെയ്യുന്നത്. 2022 സാമ്പത്തിക വർഷത്തിൽ 15 ബില്യൺ ഡൗൺലോഡ്സുമായി ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഗെയിംസ് ഉപഭോക്താക്കൾ ഇന്ത്യയാണ്.

പെയിഡ് ഗെയിമിങ് ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗെയിമുകളുടെ വളർച്ച വലിയ തോതിലാണ് ഉയർന്നിരിക്കുകയാണെന്ന് ലുമിക്കായിയുടെ ഫൗണ്ടിങ് ജനറൽ പാർട്ട്ണർ ജസ്റ്റിൻ ശ്രീരാം കീലിങ് ഹൈദരാബാദിൽ വെച്ച് നടത്തിയ ഇന്ത്യൻ ഗെയിം ഡെവലെപ്പേഴ്സ് കോൺഫെറൻസിൽ വെച്ച് പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് മിഡ്-കോർ ഗെയിംസ് (പബ്ജി, ബിജിഎംഐ പോലയുള്ളവ) ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 32 ശതമാനമാണ ഈ വിഭാഗത്തിൽ ഉയർന്നിരിക്കുന്നത്. ഇതോടെ മിഡ് കോർ ഗെയിംസിന്റെ മാർക്കറ്റ് ഇന്ത്യയിൽ 550 മില്യൺ യുഎസ് ഡോളറായി.

റിപ്പോർട്ട് പ്രകാരം ഗെയിമർമാരിൽ 48 ശതമാനം പേരും മിഡ്-കോർ ഗെയിംസിനായി പണം ചിലവഴിക്കാറുണ്ട്. അതിൽ 65 ശതമാനം പേരും ഗെയിം ആപ്ലിക്കേഷൻ നിർദേശിക്കുന്ന ചില ഉത്പനങ്ങൾ വാങ്ങിക്കുന്നതിനായിട്ടാണ് പണം ചിലവഴിക്കുന്നത്. ഗെയിമിങ് മാർക്കറ്റ് ഇന്ത്യയിൽ ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾ തങ്ങളുടെ വാർഷിക കലണ്ടറിൽ 513 മില്യൺ യുഎസ് ഡോളറാണ് നിക്ഷേപമായ ഉയർത്തുന്നത്. 2019 വെച്ച് അപേക്ഷിച്ച് ഗെയിമിങ് സെക്ടറിലെ നിക്ഷേപം ഇന്ന് 350 ശതമാനമായി ഉയർന്നു. 2020മായി കണക്കാക്കുമ്പോൾ 23 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്.

ഇവയ്ക്ക് പുറമെ രാജ്യത്തെ ഗെയിമർക്ക് ഇന്ത്യ ആസ്പദമാക്കിട്ടുള്ള ഗെയിമുകളിലാണ് കൂടുതൽ പ്രിയം പ്രകടമാക്കുന്നത്. 80 ശതമാനം ഗെയിമർമാരാണ് ഇത്തരത്തിൽ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഇത് കൂടാതെ രാജ്യത്ത് ഗെയിം കളിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ച് വരികെയാണ്. സർവെ പ്രകാരം 60:40 എന്ന നിലയിലാണ് ഗെയിം കളിക്കുന്ന സ്ത്രീ പുരുഷ അനുപാതമെന്ന് ലുമിക്കായിയുടെ റിപ്പോർട്ടിൽ പറയുന്നു.