നിങ്ങളാണ് യഥാർത്ഥ മനുഷ്യർ, കുടുംബവും രാജ്യവും നിങ്ങളെക്കുറിച്ച് അഭിമാനിക്കും; മുഖ്യമന്ത്രിയുടെ സുരക്ഷ സേനയ്ക്ക് അഭിനന്ദനം അറിയിച്ച് യുക്രൈൻ യുവതി

0
83

മുഖ്യമന്ത്രിയുടെ സുരക്ഷ സേനയ്ക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച് യുക്രൈൻ യുവതി ല്യൂഡ്മില സ്മെയാൻ. ഡൽഹിയിൽ നിന്നും ഈറോഡിലേക്കുള്ള ട്രെയ്ൻ യാത്രയ്ക്കിടെ തനിക്കും കുട്ടികൾക്കും കൂടെയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിച്ച കരുതലിനും സ്നേഹത്തിനുമാണ് അവർ നന്ദി അറിയിച്ചത്. ഈറോഡിൽ യുക്രൈൻ കൺസൾടൻസി നടത്തുന്ന യുവതിയാണ് യാത്രാനുഭവം ഫെയ്സ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ സേനയിലെ ഉദ്യോ​ഗസ്ഥരാണ് ഇവരോടൊപ്പം യാത്ര ചെയ്തത്.

ല്യൂഡ്മില സ്മെയാൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ,

എന്നെ സഹായിച്ചതിന് കേരള സംസ്ഥാന പോലീസിന് ആത്മാർത്ഥമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രോഗികളായ രണ്ട് കുട്ടികളുമായി 40 മണിക്കൂറിലധികം ട്രെയിനിൽ യാത്ര ചെയ്യുന്നത് വളരെ കഠിനമാണ്. കേരള പോലീസ് നിങ്ങൾ അതി ഗംഭീരമാണ് !

യാത്രയിലുടനീളം നിങ്ങളുടെ പിന്തുണ ലഭിച്ചു, കുഞ്ഞിന് ആരോ​ഗ്യ പ്രശ്നമുണ്ടായപ്പോൾ ട്രെയിനിൽ വച്ച് തന്നെ ഡോക്ടറെ വിളിച്ചു. ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയപ്പോൾ ലഗേജ് ഇറക്കാൻ സഹായിച്ചു, ഞങ്ങൾക്ക് ഒന്നിച്ചിരിക്കാൻ സീറ്റുകൾ നൽകി, ഞങ്ങൾക്ക് ആവശ്യമായ ഭക്ഷണവും പാനീയങ്ങളും ലഭിച്ചു, കുട്ടികളോടുള്ള എന്റെ നന്ദി പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. നിങ്ങളുടെ കുടുംബവും രാജ്യവും നിങ്ങളെക്കുറിച്ച് അഭിമാനിക്കണം! നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.

തങ്ങൾ ഡ്യൂട്ടിമാത്രമാണ് ചെയ്തതെന്നും. രണ്ട് കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുകമാത്രമാണ് ചെയ്തതെന്നും ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു. കുഞ്ഞിന് ആരോ​ഗ്യ പ്രശ്നമുണ്ടായപ്പോൾ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ വൈദ്യസഹായം ഒരുക്കാൻ സാധിച്ചെന്നും അവർ കൂട്ടിചേർത്തു.