ഐസിസി ‘പ്ലയർ ഓഫ് ദി മന്ത്’ അംഗീകാരത്തിന് വിരാട് കോഹ്‌ലിയെ ശുപാർശ ചെയ്‌തു

0
133

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുരുഷന്മാർക്കുള്ള ഐസിസി ‘പ്ലയർ ഓഫ് ദി മന്ത്’ (ഒക്ടോബർ) അവാർഡിന് നാമനിർദ്ദേശം ചെയ്‌തു. ടി20 ലോകകപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്നിവർക്കൊപ്പം കോഹ്‌ലിയും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

അതേസമയം, വനിതാ വിഭാഗത്തിൽ ഏഷ്യാ കപ്പിലെ വീരോചിതമായ പ്രകടനത്തിന് പാകിസ്ഥാന്റെ നിദാ ദാറിനൊപ്പം ഇന്ത്യയുടെ ജെമിമ റോഡ്രിഗസ്, ദീപ്‌തി ശർമ എന്നിവരും ഐസിസി ‘പ്ലയർ ഓഫ് ദി മന്ത്’ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ടി20 ലോകകപ്പിൽ മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയാണ് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ.

ഏഷ്യാ കപ്പിൽ 2 അർധസെഞ്ചുറികളും, സെഞ്ചുറിയുമായി മോശ ഫോം മറികടന്ന കോഹ്‌ലി ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിലും തന്റെ മികച്ച ഫോം തുടരുകയാണ്. നാല് മത്സരങ്ങളിൽ നിന്ന് 3 അർധ സെഞ്ചുറിയാണ് താരം നേടിയത്. ഈ മൂന്ന് കളികളും ഇന്ത്യ ജയിച്ചുവെന്നതും ശ്രദ്ധേയമാണ്.