Sunday
11 January 2026
28.8 C
Kerala
HomeIndiaഒളിച്ചു കളിക്കിടെ അപകടം; പതിനാറുകാരിക്ക് ദാരുണാന്ത്യം

ഒളിച്ചു കളിക്കിടെ അപകടം; പതിനാറുകാരിക്ക് ദാരുണാന്ത്യം

മുംബൈയില്‍ ഒളിച്ചു കളിക്കുന്നതിനിടെ തല ലിഫ്റ്റില്‍ കുടുങ്ങി 16 വയസുകാരി മരിച്ചു. മുംബൈയിലെ മാന്‍ഖുര്‍ദ് ഏരിയയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്.ലിഫ്റ്റിലെ ജനല്‍ പോലെയുള്ള ഓപ്പണിങ്ങിലേക്ക് തലയിട്ടപ്പോഴാണ് അപകടം നടന്നത്. ലിഫ്റ്റ് താഴേക്കിറങ്ങുകയും കുട്ടിയുടെ തലയില്‍ ഇടിക്കുകയുമായിരുന്നു. കുട്ടി ഉടന്‍ തന്നെ മരണപ്പെട്ടു.

ദീപാവലി ആഘോഷത്തിനായി മുത്തശ്ശിയെ കാണാന്‍ എത്തിയതായിരുന്നു മരണപ്പെട്ട രേഷ്മ ഖരാവി എന്ന പെകുട്ടി.സുഹൃത്തുക്കളോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റിലെ ജനല്‍ പോലെയുളള ഭാഗത്തേക്ക് തലയിട്ട് സുഹൃത്തുക്കളെ അന്വേഷിക്കുന്നതിനിടെ, ലിഫ്റ്റ് തലയില്‍ തട്ടി അപകടം ഉണ്ടാകുകയായിരുന്നു.

ഹൗസിംഗ് സൊസൈറ്റിയുടെ ചുമതലക്കാരുടെ അനാസ്ഥയാണെന്ന് അപകടത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹൗസിങ് സൊസൈറ്റി അധികൃതര്‍ ജനലില്‍ ഗ്ലാസ് സ്ഥാപിക്കേണ്ടതായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് രവി ഖരാവി പറഞ്ഞു.വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.ഈ കേസില്‍ ഹൗസിങ് സൊസൈറ്റി ചെയര്‍മാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും മാന്‍ഖുര്‍ദ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹാദേവ് കോലി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments