Friday
19 December 2025
21.8 C
Kerala
HomeIndiaതെലങ്കാനയില്‍ ബിജെപിക്ക് എതിരെ ഓപ്പറേഷന്‍ താമര ആരോപണം

തെലങ്കാനയില്‍ ബിജെപിക്ക് എതിരെ ഓപ്പറേഷന്‍ താമര ആരോപണം

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നാലു എംഎല്‍എമാരെ ‘വാങ്ങാന്‍’ കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയിലായെന്ന് പൊലീസ്. ഡെക്കാന്‍ പ്രൈഡ് ഹോട്ടല്‍ ഗ്രൂപ്പ് ഉടമയും കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ അനുയായിയുമായ നന്ദകുമാര്‍, ഡല്‍ഹി ഫരീദാബാദ് സ്വദേശിയായ പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ,
തിരുപ്പതി സ്വദേശി ദര്‍ശകന്‍ ഡി സിംഹയാജി എന്നിവരെയാണ് സൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള മൊയ്‌നാബാദ് അസീസി നഗറിലെ ഫാം ഹൗസില്‍ നിന്ന് 15 കോടി രൂപ അടങ്ങിയ ബാഗുകള്‍ അടക്കമാണ് മൂന്നു പേരും പിടിയിലായത്.

അടുത്തിടെ, ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി നന്ദകുമാറാണ് എംഎല്‍എമാരായ രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ സമീപിച്ചത്. നന്ദകുമാര്‍ മുന്‍പും പല എംഎല്‍എമാരെയും സമീപിച്ചിരുന്നു.

വിവരം അറിഞ്ഞ ടിആര്‍എസ്, നന്ദകുമാറിന്റെ പ്രലോഭങ്ങള്‍ക്ക് അനുകൂലമായി പ്രതികരിച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 25 കോടി രൂപയും സ്ഥാനമാനങ്ങളുമാണ് ഓഫര്‍ ചെയ്തത്. ഇതനുസരിച്ചു കച്ചവടം ഉറപ്പിക്കാനായി മൂന്നുപേരും ഫാം ഹൗസില്‍ എത്തിയപ്പോള്‍ എംഎല്‍എമാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments