Sunday
11 January 2026
24.8 C
Kerala
HomeKeralaനിലയ്ക്കല്‍– പമ്പ: ഒരു മിനിറ്റിൽ ഒരു ബസ്, മകരവിളക്കിന് 1,000 ബസുകള്‍

നിലയ്ക്കല്‍– പമ്പ: ഒരു മിനിറ്റിൽ ഒരു ബസ്, മകരവിളക്കിന് 1,000 ബസുകള്‍

ശബരിമല തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ഗ്രൂപ്പ് ബുക്കിങ് സംവിധാനമൊരുക്കുമെന്ന് മന്ത്രി ആന്റണി രാജു. 40 പേരെങ്കിലും ഒരു സംഘത്തില്‍ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍വീസ് നടത്തും.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ഒരു മിനിറ്റില്‍ ഒരു ബസ് എന്ന നിലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഹനത്തില്‍ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉള്‍പ്പെടെ ഒരുക്കും. 200 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് പമ്പയിലേക്ക് 300 ബസുകളും മകരവിളക്കിന് 1,000 ബസുകളും സര്‍വീസ് നടത്തും.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് ചരക്കു വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും പമ്പയിലേക്ക് വരുന്നത് നിയന്ത്രിക്കും. അപകടരഹിതമായ തീര്‍ഥാടന കാലമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments