ജമ്മു കാശ്മീരിൽ തീ പിടുത്തം; 15 ലധികം വീടുകള്‍ കത്തിനശിച്ചു

0
66

ജമ്മു കശ്മീരലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 15 ലധികം വീടുകള്‍ കത്തിനശിച്ചു. അതേസമയം മറ്റ് പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പദ്ദര്‍ തഹസില്‍ ചാഗ്-ഗാന്ധാരി പ്രദേശത്താണ് ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്.സൈന്യവും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

തീ അണയ്ക്കുമ്പോഴേക്കും 15 വീടുകള്‍ കത്തിനശിക്കുകയും 23 ഓളം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.