Monday
12 January 2026
20.8 C
Kerala
HomeSportsലോകകപ്പിനെത്തുന്നവര്‍ക്ക് രുചി പകരാന്‍ അല്‍ ബെയ്കിന്റെ അഞ്ച് മൊബൈല്‍ റസ്റ്റോറന്റുകള്‍ ഖത്തറിലേക്ക്

ലോകകപ്പിനെത്തുന്നവര്‍ക്ക് രുചി പകരാന്‍ അല്‍ ബെയ്കിന്റെ അഞ്ച് മൊബൈല്‍ റസ്റ്റോറന്റുകള്‍ ഖത്തറിലേക്ക്

പ്രമുഖ സൗദി ഫാസ്റ്റ് ഫുഡ് ശൃംഖലയായ അല്‍ ബെയ്കിന്റെ അ‍ഞ്ച് മൊബൈല്‍ റസ്റ്റോറന്റുകള്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങും. ലോകകപ്പ് മത്സരങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് രുചി പകരനാണ് സഊദിയില്‍ നിന്ന് അല്‍ ബെയ്കും ഖത്തറിലെത്തുന്നത്.

ഖത്തറിലേക്ക് തങ്ങളുടെ മൊബൈല്‍ റസ്റ്റോറന്റുകള്‍ പുറപ്പെടുന്ന വിവരം കഴിഞ്ഞ ദിവസമാണ് അല്‍ ബെയ്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. അഞ്ച് വാഹനങ്ങളില്‍ രണ്ടെണ്ണം ഇതിനോടകം ഖത്തറിലേക്ക് പുറപ്പെട്ടുകഴിഞ്ഞതായും ട്വീറ്റില്‍ പറയുന്നു. വാഹനങ്ങളുടെ വീഡിയോ ക്ലിപ്പുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘സ്‍നേഹം ലോകത്തെ ഒരുമിപ്പിക്കുന്നു’ എന്ന ടാ‍ഗ്‍ലൈനോടെ സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായാണ് അല്‍ ബെയ്‍ക് ഫാസ്റ്റ് ഫുഡ് ശൃംഖല പ്രവര്‍ത്തിക്കുന്നത്. ബ്രോസ്റ്റഡ്, ഫ്രൈഡ് ചിക്കനും വിവിധ തരം സോസുകളും അനുബന്ധ ഭക്ഷ്യവിഭവങ്ങളും ലഭിക്കുന്ന അല്‍ ബെയ്ക് ശാഖകള്‍ പ്രവാസികള്‍ക്കും പ്രിയങ്കരമാണ്. സഊദി അറേബ്യയിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലയായ അല്‍ ബെയ്‍കിന് മറ്റ് നിരവധി രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്.

RELATED ARTICLES

Most Popular

Recent Comments