പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

0
93

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണമെന്ന് പരാതി. വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില്‍ നിന്ന വിദ്യാര്‍ത്ഥികളെ കാറിലെത്തിയവര്‍ മര്‍ദിച്ചു. മര്‍ദന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി.

കാറിലെത്തിയവര്‍ മര്‍ദിച്ചതിന് പുറമേ അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. പാലത്തിന്റെ പരിസരത്ത് നില്‍ക്കുകയായിരുന്ന തങ്ങളെ കണ്ട് വാഹനത്തില്‍ പോവുകയായിരുന്ന ഇവര്‍, റിവേഴ്‌സ് എടുത്ത് തിരികെ വരികയും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വനിതാ സുഹൃത്തുക്കളെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ചെന്നും മര്‍ദനമേറ്റവര്‍ പ്രതികരിച്ചു.