താമസം ഒരുക്കിയത് സ്റ്റേഡിയത്തിൽ നിന്ന് 42 കിലോ മീറ്റർ അകലെ, പരിശീലനം റദ്ദാക്കി ടീം ഇന്ത്യ

0
63

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ നാളെ നെതർലൻഡ്സിനെതിരെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിന് സിഡ്നിയിൽ ലഭിക്കുന്ന തണുപ്പൻ സ്വീകരണത്തിൽ ടീമിന് കടുത്ത അതൃപ്തി.

ഇന്നലെ പരിശീലകനത്തിനുശേഷം നൽകി ഭക്ഷണം മോശമായതുകൊണ്ട് ഉച്ചഭക്ഷണം ബഹിഷ്കരിച്ച ടീം അംഗങ്ങൾ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് ഏറെ അകലെ താമസ സൗകര്യ ഒരുക്കിയതിലെ അതൃപ്തിമൂലം ഇന്ന് നടത്തേണ്ടിയിരുന്ന പരിശീലനവും ഉപേക്ഷിച്ചു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് 42 കിലോ മീറ്റർ അകലെയാണ് ഇന്ത്യൻ ടീമിന് താമസ സൗകര്യം ഒരുക്കിയിരുന്നത്. ദൂരപ്രശ്നം കാരണമാണോ പരിശീലനം ഉപേക്ഷിച്ചതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സിഡ്നിയിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ ഇന്ത്യൻ ടീം അസംതൃപ്തരാണെന്നാണ് റിപ്പോർട്ട്.