ആശങ്കപ്പെടുത്തി രാസ ലഹരി ഉപയോഗം, നാലിരട്ടിയിലേറെ വർദ്ധന

0
110

സംസ്ഥാനത്ത് കുട്ടികളിലും കൗമാരക്കാരിലുമുൾപ്പെടെ രാസലഹരി മരുന്നുകളുടെ ഉപയോഗം ആശങ്കപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വർദ്ധന നാലിരട്ടിയിലേറെ. ഈവർഷം സെ‌പ്‌തംബർ വരെയുളള കണക്കുപ്രകാരം 16,​752 രാസലഹരി മരുന്നുകേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.

പിടികൂടിയവയിൽ ഏറ്റവുമധികം എം.ഡി.എം.എ- 5.714 കിലോ. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിന്റെ വില. എൽ.എസ്‌.ഡി, ബ്രൗൺഷുഗർ, ഹാഷിഷ്, ഹെറോയിൻ തുടങ്ങിയവയും പിടികൂടുന്നുണ്ട്.

ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വിൽപ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണമെന്നാണ് ആക്ഷേപം. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും വർദ്ധിക്കുകയാണ്. പൊലീസിനും എക്സൈസിനും തടയാവുന്നതിലും അപ്പുറമുള്ള വലിയ ശൃംഖലയാണ് ലഹരി മാഫിയയുടേത്. പലപ്പോഴും പിടികൂടപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രമാണ്.