ഉറുമ്പുകളിലെ കർഷകരെ അറിയാം

0
169

ജാഥ പോലെ വരിവരിയായി നിര തെറ്റാതെ അരിമണിയോ ആഹാരത്തിന്റെ ചെറു തരികളുമായോ പോകുന്ന ഉറുമ്പുകളെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും.

അധ്വാനികളായ ഇവരുടെ ജീവിതം. രസകരം തന്നെയാണ്. ഏതാണ്ട് 15 കോടി വർഷംമുമ്പ് ദിനോസറുകളുടെ കാലത്ത് ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ഈ ചങ്ങാതിമാർ സാമൂഹിക ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കുടുംബത്തിലെ ആറായിരത്തിലധികം വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട് അവയിൽ ഒരു കൂട്ടരാണ് തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ആറ്റ ഉറുമ്പുകൾ .

ഉറുമ്പുകളിൽ കർഷകരാണ് ഇലമുറിയൻ ഉറുമ്പുകൾ (Leaf cutter Ants) അഥവാ Atta Ants.

കടുംചുവപ്പ്,ബ്രൗൺ നിറങ്ങളിൽ കാണപ്പെടുന്ന ഈ ഉറുമ്പ് കുടുംബത്തിലെ റാണിയും ജോലിക്കാരും പട്ടാളക്കാരുമാണുള്ളത്.റാണിക്കും ആൺ ഉറുമ്പുകൾക്കും ചിറകുകളുണ്ടാവും. ഇണചേർന്ന് കഴിഞ്ഞാൽ പിന്നെ ചിറകുകൾ കൊഴിഞ്ഞുപോവുന്നു. ആറ്റ ഉറുമ്പുകൾ ഇലകളും പൂവിതളുകളുല്ലാം മുറിച്ചു കൊണ്ട് സ്വന്തം മാളത്തിലേക്ക് പോകുന്നത് കൂട് നിർമ്മിക്കുന്ന ഭക്ഷിക്കാനോ ഒന്നുമല്ല. തങ്ങളുടെ മാളങ്ങളിൽ അവർ പരിപാലിക്കുന്നതിന് ആവശ്യത്തിലേക്കാണ്. വളരെ താഴ്ചയുള്ള അവയുടെ മാളങ്ങളിൽ ധാരാളം അറകളുണ്ടാകും. ഈ അറകളിലേക്ക് പരിപാലനത്തിനും വളമിടാനും അനേകായിരം ഉറുമ്പുകൾ നിരന്തരം ജോലി എടുത്തുകൊണ്ടേയിരിക്കും. ഇലകൾ കൊണ്ടുവരുന്നതും അവയെ പരിപാലിക്കുന്നതും വേവ്വേറെ ഉറുമ്പുകളാണ്.താരതമ്യേന വലുപ്പമുള്ള ഉറുമ്പുകൾ തങ്ങളുടെ മൂർച്ചയുള്ള താടികൊണ്ട് ഇലകൾ മുറിച്ചു ചുമന്നുകൊണ്ടു വരുന്നു. രണ്ടു മൂന്നുപേർ ചേർന്ന് കടിച്ചു മുറിക്കുകയും അവർ ഒന്നിച്ച് ചുമക്കുകയും ചെയ്താണ് വലിയ ഇലകൾ കൂട്ടിലെത്തിക്കുന്നത്.ഈ ഇലകൾ മറ്റൊരുകൂട്ടർ. കൂട്ടിനകത്തേക്ക് എത്തിച്ച് ചെറുകഷണങ്ങളാക്കി മാറ്റി മണ്ണിനടിയിലുള്ള മാളങ്ങളിൽ ശേഖരിച്ചു വെക്കുന്നു.ഇങ്ങനെ ചെറു കഷണങ്ങളാക്കിയ ഇലകൾ വായിലിട്ട് ഉമനീരുമായി ചവച്ചരച്ച് വളം ഉണ്ടാക്കുന്നു. ഈ മിശ്രിതം ക്രമേണ ചീയാൻ തുടങ്ങുകയും പൂപ്പലുകൾ (ഫംഗസ് ) വളരുകയും ചെയ്യും. ഈ പൂപ്പലുകൾ അവയുടെ ആഹാരമാണ്.പൂപ്പൽ നശിപ്പിക്കാനെത്തുന്ന ബാക്ടീരിയകളെ ഉറുമ്പുകൾ തങ്ങളുടെ ഉമനീര് കുത്തിവെച്ച് നശിപ്പിക്കുന്നു.

ഈ പ്രവർത്തനങ്ങളുടെയെല്ലാം മേൽനോട്ടം വഹിക്കുന്നത് റാണി ഉറുമ്പുകളാണ്. തങ്ങളുടെ ലോകത്ത് റാണി ഉറുമ്പുകളുടെ എണ്ണം പെരുകുമ്പോൾ മറ്റു മാളങ്ങൾ തേടിപോകുന്ന റാണികൾ പൂപ്പലും കൊണ്ടുപോവാറുണ്ട് പുതിയ മാളങ്ങളിലേക്ക് റാണി തന്നെ ഇത്തരം പൂപ്പലുകൾ നട്ടുവളർത്തുന്നു.അതോടൊപ്പം, പുതുതലമുറയെ സൃഷ്ടിക്കാൻ റാണി മുട്ടയിടുകയും ചെയ്യുന്നു. മുട്ടവിരിഞ്ഞ് പണിക്കാരൻ ഉറുമ്പുകൾ ഉണ്ടാകുന്നതുവരെ റാണി പൂപ്പലിന് തന്റെ വിസർജ്യമാണ് വളമായി നൽകുന്നത്.ഉറുമ്പുകൾ വിരിഞ്ഞാലുടനെ അവയെ ഇലകൾ ശേഖരിക്കാൻ നിയോഗിക്കുന്നു.

മഴക്കാലത്തൊഴിച്ച് എല്ലായിപ്പോഴും ആറ്റ ഉറുമ്പുകൾ ഇങ്ങനെ ഇല ചുമടുമായി പോകുന്നത് കാണാവുന്നതാണ്. മഴക്കാലത്ത് ഇലകൾ ചുമക്കാൻ ബുദ്ധിമുട്ടാണ്.