കൊച്ചിയില്‍ വീണ്ടും കൊലപാതകം; സ്ത്രീയുടെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍

0
79

ഗിരിനഗറിലെ വീടിനുളളില്‍ സ്ത്രീയുടെ മൃതദേഹം കവറിനുളളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ ഭര്‍ത്താവിനെ കാണാനില്ലെന്നും പൊലീസ് പറഞ്ഞു.

ദുർഗന്ധം വമിച്ചതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിലും പുതപ്പിലും പൊതിഞ്ഞ നിലയിലാണ് മൃതദേഹം. തുടർ പരിശോധനകൾ നടന്നുവരികാണ്.

മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് സ്ഥലത്ത് താമസിച്ചിരുന്നതെന്നും ഇവർ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നുമാണ് സമീപവാസികൾ പറയുന്നത്. ഭർത്താവിനായി തിരച്ചിൽ തുടരുന്നു.