മറൈൻ ടൂറിസം മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കാൻ പുത്തൻ പദ്ധതിയുമായി സൗദി രംഗത്ത്. ചെങ്കടലിലും അറേബ്യൻ ഗൾഫിലും വനിതകൾക്ക് ടൂറിസം ബിസിനസ് നടത്തുന്നതിന് കളമൊരുക്കുന്ന പദ്ധതികളാണ് സൗദി അറേബ്യ ആവിഷ്‌ക്കരിക്കുന്നത്. ബോട്ടുകൾ വാങ്ങുക, ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിന് സഹായിക്കുക എന്നിവയാണ് പ്രധാനമായും സർക്കാർ പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്. യാൻബു ദി ബോർഡർ ട്രയിനിങ്ങ് ഗാർഡ് പദ്ധതി സൗദി സർക്കാരും റിയാദ എന്ന സംഘടനയും സംയുക്തമായാണ് പ്രവർത്തികമാക്കുന്നത്.
നിരവധി സർക്കാർ വകുപ്പുകളുടെ പിന്തുണയോടെ യാൻബുവിലെ ബോർഡർ ട്രെയിനിംഗ് ഗാർഡ് പ്രോഗ്രാം അടുത്തിടെ പതിനൊന്നോളം വനിതകൾക്ക് ഇതിനകം പദ്ധതിയിലൂടെ ബോട്ട് ഡ്രൈവിങ്ങ് ലൈസൻസ് ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ നൂറിലേറെ വനിതകൾക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നത്. നൂറുശതമാനം സൗദി നിവാസികളായ വനിതകൾക്കാണ് പദ്ധതിയിൽ പരിശീലനം ലഭ്യമാക്കുന്നത്. മറൈൻ മേഖലയിൽ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സേവനങ്ങളുൾപ്പടെ നിരവധി പരിശീലന പരിപാടികളാണ് പദ്ധതിയിലൂടെ പ്രാവർത്തികമാക്കുന്നത്.
കൂടാതെ പത്ത് ദിവസത്തെ പ്രാക്റ്റിക്കൽ പരിശീലന പരിപാടിയും അഞ്ചുദിവസ തിയറി പരിശീലനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ബോട്ട് ഡ്രൈവിങ്ങ്, ഫിഷിങ്ങ്, മറൈൻ കേന്ദ്രീകൃത ബിസിനസിന്റെ സുരക്ഷ എന്നിവയുൾപ്പടെയുള്ള നിരവധി മേഖലകളിലാണ് പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്. സൗദി വനിതകളെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ലൈസൻസ് ലഭിച്ചവർ അഭിപ്രായപ്പെട്ടത്.