വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഏഴു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആരംഭിച്ചത് 72,091 സംരംഭം. 4512.76 കോടി രൂപയുടെ നിക്ഷേപം ഇതുവഴിയുണ്ടായി. 1,58,687 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതിയിൽ ഈ സാമ്പത്തികവർഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്.
നാലു ശതമാനം പലിശനിരക്കിൽ 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കിയും തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യമൊരുക്കിയുമാണ് പദ്ധതി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിനേക്കാൾ വേഗതയിലാണ് സംരംഭകവർഷം മുന്നേറുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംരംഭകരിലുണ്ടായ ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.