ബലാല്‍സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം

0
137

ബലാല്‍സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.   ബലാല്‍സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും  എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍  വാദമുന്നയിച്ചു.  എന്നാല്‍ പരാതിക്കാരിക്കു വധഭീഷണിയുണ്ടെന്നായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ വാദം. . ഇന്നലെ തന്നെക്കൂടി കേട്ടശേഷമേ ജാമ്യ ഉത്തരവില്‍ വിധി പറയാവൂ എന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെ ഇന്ന് പെരുമ്പാവൂരിലും കളമശ്ശേരിയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുണ്ട്.