തൂമ്പയുമായി കൃഷി ചെയ്യാനിറങ്ങി നടി പദ്മപ്രിയ

0
85

എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാലും കര്‍ഷകര്‍ കൃഷി ചെയ്തിട്ടാണ് നമുക്ക് ഭക്ഷിക്കാന്‍ അരിയും ഗോതമ്പുമൊക്കെ ലഭിക്കുന്നതെന്ന പ്രാഥമിക ധാരണ പോലുമില്ലാത്തവരുമുണ്ട്. എല്ലാം ഫ്ലിപ്കാർട്ടും ആമസോണും സ്വിഗ്ഗയും ഉണ്ടാക്കി കൊണ്ടു വരുന്നതാണെന്ന് ധരിച്ചു വെച്ചിരിക്കുന്നവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥയാവുകയാണ് മലയാളികളുടെ പ്രിയ താരം പദ്മപ്രിയ. വീട്ടുമുറ്റത്തും കൃഷി ചെയ്യണമെന്നും മറ്റുള്ളവരെ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും വാചകമടിക്കാറുണ്ട്. . എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഇതെല്ലാം പ്രാവര്‍ത്തികമാക്കുന്നവര്‍ വളരെ കുറവാണ്. തിരക്കുകള്‍ക്കിടയിലും പറമ്പില്‍ തൂമ്പയുമായി ഇറങ്ങി കൃഷി ചെയ്യുന്ന നടി പദ്മപ്രിയയുടെ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയിക്കാന്‍ മാത്രമല്ല തൂമ്പയെടുത്ത് കൃഷി ചെയ്യാനും തനിക്ക് അറിയാമെന്ന് തെളിയിക്കുന്ന വിഡിയോയാണ് പദ്മപ്രിയ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. മുടി നിറയെ എണ്ണവച്ച് മുടി മുകളില്‍ മുറുകെ കെട്ടിവച്ച് മുണ്ടും ഷര്‍ട്ടും അണിഞ്ഞ് തൂമ്പയുമെടുത്താണ് താരം കൃഷിക്കായി പറമ്പിലിറങ്ങിയത്. വീടിന് പുറക് വശത്ത് ഒരു തോട്ടം ഒരുക്കുകയായിരുന്നു ലക്ഷ്യം. കൃഷി വളരെ നല്ലൊരു വ്യായാമവുമാണെന്ന് പദ്മപ്രിയ പറയുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം മലയാള സ്‌ക്രീനില്‍ വീണ്ടും സജീവമായിരിക്കുകയാണ്. അതിജീവിത പ്രതിസന്ധിയുടെ നാളുകള്‍ അഭിമുഖീകരിച്ചപ്പോള്‍ വനിതാ താരങ്ങളുടെ കൂട്ടായ്മയിലും പദ്മപ്രിയ സജീവമായിരുന്നു.