ആടിനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്

0
96

കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി ഉത്തർപ്രദേശ് വനംവകുപ്പ്. ഉത്തർപ്രദേശിലെ കാൺപൂരിലെ ചന്ദ്രശേഖർ ആസാദ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി സർവകലാശാലയ്ക്ക് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടുന്നത്. നാട്ടുകാരാണ് പാമ്പിനെ ആദ്യം കാണുന്നത്. ആടിനെ വിഴുങ്ങിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് സംഭവം.

യൂണിവേഴ്സിറ്റി ഡയറി ഡിപ്പാർട്ട്മെന്റിന് സമീപം താമസിക്കുന്ന നാട്ടുകാർ പെരുമ്പാമ്പിനെ കണ്ട് ബഹളം വച്ചു. പിന്നാലെ അസ്വസ്ഥനായ പെരുമ്പാമ്പ് ഡിപ്പാർട്ട്മെന്റിനുള്ളിൽ കയറി. ഉടൻ തന്നെ വകുപ്പ് ചെയർമാൻ വേദപ്രകാശ് ഉടൻ ഫോറസ്റ്റ് റേഞ്ച് ഓഫീസറെയും (ആർഎഫ്ഒ) മൃഗശാലയുടെ ചുമതലയുള്ള വെറ്ററിനറി ഓഫീസർ അനുരാഗ് സിംഗിനെയും അറിയിക്കുകയായിരുന്നു.

അരമണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് വനംവകുപ്പ് സംഘം പെരുമ്പാമ്പിനെ പിടികൂടുന്നത്. പെരുമ്പാമ്പിനെ മൃഗശാലയിൽ ഉപേക്ഷിക്കുകയും ചെയ്തു. വനംവകുപ്പ് സംഘം സ്ഥലത്തെത്താൻ മൂന്ന് മണിക്കൂർ എടുത്തെന്നും അതുവരെ പെരുമ്പാമ്പിനെ കാണാൻ തടിച്ചുകൂടിയവർ റോഡിൽ തന്നെ തുടർന്നെന്നും സർവകലാശാല വൈസ് ചാൻസലർ ഡി.ആർ.സിംഗ് പറഞ്ഞു.