ഇരുപത്തിയെട്ടാമത്‌ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 15 ന് ആരംഭം

0
110

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന 28മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ജനുവരി 29 വരെ ഉണ്ടായിരിക്കും. ലോകജനതകൾ മുഴുവൻ ഒന്നിക്കുന്ന ഉത്സവ വേദിയിൽ ആഘോഷങ്ങളുടെയും, വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മാമാങ്കമായിരിക്കും അനുഭവിക്കാൻ സാധിക്കുക. ഭാഷയുടെയും, രൂപത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട് മനുഷ്യൻ ഒന്നായി മറന്നാടുന്ന ദുബായ് ഫെസ്റ്റിവൽ ഒരിക്കലും മറക്കാനാവാത്ത ആനന്ദാനുഭൂതികളിലേക്കായിരിക്കും ആളുകളെ നയിക്കുക.

വിനോദം, സംഗീതക്കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുന്നുയുൾപ്പെടെ ദുബായ് നിവാസികളെ സംബന്ധിച്ച് ഉത്സവപ്രതീതിയായിരിക്കും. അതിശയകരമായ, പ്രകാശവും ശബ്ദവും പുറപ്പെടുവിച്ചുകൊണ്ട് കാണികളെ ഹരം കൊള്ളിക്കാൻ ഇത്തവണ ഡ്രോൺ ലൈറ്റ് ഷോയും ഉണ്ടായിരിക്കും. ഒരു പ്രധാന വിൽപ്പന പരിപാടിയിൽ നിന്ന് വാർഷിക ആഘോഷമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ വളർന്നുവെന്നും, ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബായ് സന്ദർശിക്കാനും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള അവസരമാണ് ഇപ്പോൾ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നും ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.