റോഡ് മാർഗമെത്തുന്ന ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ അബു സമ്രയിൽ ഒരുക്കങ്ങൾ പൂർണം

0
71

നവംബർ 1 മുതൽ റോഡ് മാർഗമെത്തുന്ന ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ ഒരുക്കങ്ങൾ പൂർണം. പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ച് അധികൃതർ. നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ആരാധകർക്കു റോഡ് മാർഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന പാസ്പോർട്ട് ഉണ്ടായിരിക്കണം. ആരാധകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ അബു സമ്ര അതിർത്തിയിലെ പാസ്പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് ആരാധകർ, ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ എന്നിവർക്കുൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ട്.