കണ്ണൂർ പയ്യന്നൂരിൽ ലഹരി പാർട്ടിക്കിടെ 6 പേർ പിടിയിൽ; എം.ഡി.എം.എയും കഞ്ചാവും പിടികൂടി

0
129

കണ്ണൂർ പയ്യന്നൂരിൽ ലഹരി പാർട്ടിക്കിടെ 6 പേർ പിടിയിലായി. എംഡിഎംഎ, കഞ്ചാവ് അടക്കമുള്ള ലഹരി ഉത്പന്നങ്ങൾ ഇവരിൽ നിന്ന് പിടികൂടുകയും ചെയ്തു. രാമന്തളിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി പാർട്ടി നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ കെ.കെ. അന്‍വര്‍ (32), കെ.പി. റമീസ് (27), യൂസഫ് അസൈനാര്‍ (27), എം.കെ. ഷഫീഖ് (32), വി.വി. ഹുസീബ് (28), സി.എം.സ്വബാഹ് (21) എന്നിവരാണ് പിടിയിലായത്.