നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്‌: എം വി ഗോവിന്ദൻ

0
97

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നത്‌ ശരിയല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരന്റെ തെക്കൻ കേരളം അധിക്ഷേപം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെക്കാണോ വടക്കാണോ എന്ന്‌ നോക്കിയല്ല, പൊതുസമീപനം എന്താണെന്ന്‌ നോക്കിയാണ്‌ വ്യക്തിയെ വിലയിരുത്തേണ്ടത്‌. ഒരാളുടെ വിശ്വാസ്യത ഏതെങ്കിലും പ്രദേശത്തെ അടിസ്ഥാനമാക്കിയല്ല. മലയാളികൾക്കിടയിൽ ഐക്യം നിലനിർത്താനാണ്‌ ശ്രമിക്കേണ്ടത്‌. അതിനുപകരം ജനത്തെ വിഭജിച്ച്‌ കുറ്റപ്പെടുത്തുന്നത്‌ ശരിയായ സമീപനമല്ല.