ഐഎസ്എൽ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളം രണ്ട് ഗോളിന് പിന്നിൽ

0
97

ഐഎസ്എൽ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളം രണ്ട് ഗോളിന് പിന്നിൽ. സ്‌കോർ 3-1. മത്സരത്തിന്റെ ആറാം മിനിറ്റിൽ യുക്രൈനിയൻ മിസേൽ ഇവാൻ കല്യൂഷ്നി ബ്ലാസ്റ്റേഴ്‌സിനായി സ്കോർ ചെയ്തു.

എടികെയ്ക്ക് വേണ്ടി ദിമിത്രി പെട്രാറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ. 38ാം മിനിറ്റിൽ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു. മത്സരം നിലവിൽ 3-1 എന്ന നിലയിലാണ് .ആദ്യ പകുതിയുൂടെ ആരംഭം മുതൽ തന്നെ ഗോൾ നേടാൻ അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരുന്നുവെങ്കിലും മുതെലെടുക്കാനായില്ല. സ്കോർ സമനിലയായതിന് ശേഷം സ്ഥിരത കൈവരിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറക്കിയത്. ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായി വന്ന് രണ്ട് ഗോളടിച്ച ഇവാന്‍ കല്യൂഷ്നിക്ക് ആദ്യ ഇലവനില്‍ ഇടം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ പുറത്തിരുന്നു.