മെക്‌സിക്കോയിലെ ഇറാരുവാട്ടോ നഗരത്തിലെ ബാറിൽ വെടിവെപ്പ്

0
46

മെക്‌സിക്കോയിലെ ഇറാരുവാട്ടോ നഗരത്തിലെ ബാറിൽ വെടിവെപ്പ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാറിലേക്കെത്തിയ അക്രമി സംഘം ജീവനക്കാരുൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

അക്രമത്തിന്റെ കാരണം വ്യക്തമല്ല. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെപ്പാണിത്. ഈ മാസം ആദ്യം ഗുറേറോയിലെ സാൻ മിഗുവൽ ടോട്ടോലപ ടൗൺ ഹാളിലാണ് ആക്രമണമുണ്ടായത്. മേയർ ഉൾപ്പെടെ 20 പേരെ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു.

അക്രമികളെ പിടികൂടാൻ സുരക്ഷാ സേന ശ്രമിക്കുന്നതായി നഗര സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് 2,115 കൊലപാതകങ്ങൾ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 2006 ഡിസംബറിലുണ്ടായ സൈനിക മയക്കുമരുന്ന് വിരുദ്ധ ആക്രമണത്തിന് ശേഷം 340,000ത്തിൽ അധികം കൊലപാതകങ്ങൾ മെക്‌സിക്കോയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.