എസ്എഫ്‌ഐ നേതാവിനെ മർദിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ

0
147

എസ്എഫ്‌ഐ നേതാവിനെ ക്രൂരമായി മർദിച്ച കോതമംഗലം എസ്‌ഐ മാഹിൻ സലീമിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. എസ്എഫ്ഐ നേതാവിനെ എസ് ഐ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മർദ്ദിച്ച എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് റോഷൻ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്നറിയാൻ എത്തിയ എസ്എഫ്‌ഐ മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ പ്രസിഡന്റ് റോഷനെയാണ് സലിം മർദ്ദിച്ചത്. മാരമംഗലം സ്വദേശിയായ റോഷൻ റെന്നി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്.

  1. ഇന്നലെ രാത്രി 12:30 യോടെയാണ് കോതമംഗലം തങ്കളം ജംക്ഷനിലെ ഹോട്ടലിന്റെ പരിസരത്തുനിന്ന് വിദ്യാർഥികളെ സ്റ്റേഷനിലെത്തിച്ചത്. റ്റോജി ടോമി എന്ന സഹപാഠിയെ പിടിച്ചുകൊണ്ടുപോയതിനെക്കുറിച്ച് ചോദിക്കാനാണ് എസ്എഫ്ഐ കോതമംഗലം ഈസ്റ്റ് പ്രസിഡന്റ് റോഷൻ റെന്നി സ്റ്റേഷനിലെത്തിയത്. പോലീസുകാരോട് സംസാരിക്കുന്നതിനിടെ പുറത്തേക്ക് എത്തിയ എസ് ഐ മാഹിൻ സലിം റോഷനെ സ്റ്റേഷൻ അകത്തേക്ക് പിടിച്ച് വലിച്ചുകൊണ്ടു പോവുകയും കരണത്ത് ആഞ്ഞടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രാദേശിക നേതാക്കളാണ് ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ചെവിക്ക് പരുക്കേറ്റ റോഷൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.