നീറ്റ്‌ : കേരള റാങ്ക്‌ പട്ടികയിൽ 35,024 പേർ ; അന്തിമ പട്ടിക ഇന്ന്‌

0
110

സംസ്ഥാനത്ത്‌ എംബിബിഎസ്‌, ബിഡിഎസ്‌, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള താൽക്കാലിക നീറ്റ്‌ സ്‌റ്റേറ്റ്‌ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചു. 35,024 പേരാണ്‌ ഇടംനേടിയത്‌. ഇതിൽ 34,900 പേർക്ക്‌ എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം.

ബാക്കിയുള്ളവർക്ക്‌ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക്‌ മാത്രമേ അപേക്ഷിക്കാനാകൂ. 17,20,360 നീറ്റ്‌ റാങ്കുവരെയുള്ളവർ ഈ പട്ടികയിലുണ്ട്‌. സംസ്ഥാനത്തിനു പുറത്തുള്ള നൂറോളം പേരുടെ ഫലം തടഞ്ഞിട്ടുണ്ട്‌. ഇവർക്ക്‌ രക്ഷിതാക്കളുടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ്‌ ചെയ്‌താൽ ഇടംനേടാം. സംസ്ഥാനത്ത്‌ മെഡിക്കൽ പ്രവേശന നടപടി 17ന്‌ ആരംഭിക്കും.

താൽക്കാലിക പട്ടിക പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപം ശനി പകൽ 12നകം
ceekinf [email protected] ഇ മെയിലിൽ അറിയിക്കണം. അന്തിമ റാങ്ക്‌ പട്ടിക ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങളും വിശദ വിജ്ഞാപനവും വെബ്‌സൈറ്റിൽ. ഹെൽപ് ലൈൻ: 0471–-2525300