ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയിലെ മലയാളികൾ

0
118
3D Render Dollar Stacks Graph Arrow Clipping Path

ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35-ാം സ്ഥാനത്താണ് യൂസഫലി. 32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45-ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 28,800 കോടി രൂപയാണ്, പട്ടികയില്‍ 54-ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 25,500 കോടി രൂപയാണ്. സ്ഥാനം 69.

അതേസമയം ഫോബ്സിന്റെ രാജ്യത്തെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതാണ് ജോയ് ആലൂക്കാസ്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപയും 71-ാം സ്ഥാനത്തുമാണ്.

ഗൗതം അദാനിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്‍. ആസ്തി 15,000 കോടി ഡോളര്‍ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്.