ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാദ്ധ്യത; വരും ദിവസങ്ങളിൽ ശക്തമായ മഴ

0
107

കേരളത്തിൽ ഒക്ടോബർ 15 മുതൽ 19 വരെ വ്യാപകമായ മഴക്ക് സാദ്ധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ/ഇടി/ മിന്നലിനും സാദ്ധ്യത. ഒക്ടോബർ 17,18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതചുഴി, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ എത്തിചേർന്ന് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യത. ഇതിന്റെ ഫലമായിട്ടാണ് കേരളത്തിൽ വ്യാപക മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് അലർട്ടില്ല. അതേസമയം തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ പാലക്കാട് മാത്രമാണ് നാളെ യെല്ലോ അലർട്ട് ഉള്ളത്. തിങ്കൾ. ചൊവ്വ ദിവസങ്ങളിൽ കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച വയനാട്,കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.