എകെജി സെന്റർ ആക്രമണം: യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയും വനിതാ നേതാവും പ്രതിപ്പട്ടികയിൽ

0
146

എകെജി സെന്ററിന്‌ നേരെ സ്ഫോടകവസ്‌തുവെറിഞ്ഞ കേസിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വിശ്വസ്‌തനടക്കം രണ്ട്‌ യൂത്ത്‌ കോൺഗ്രസുകാർ കൂടി പ്രതികൾ. ആറ്റിപ്ര സ്വദേശിയും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ടി നവ്യ എന്നിവരെയാണ്‌ ക്രൈംബ്രാഞ്ച്‌ പ്രതിചേർത്തത്‌.

സുഹൈൽ ഷാജഹാന്റെ നേതൃത്വതത്തിൽ നടന്ന ഗൂഡാലോചയുടെ തുടർച്ചയായാണ്‌

കേസിലെ ഒന്നാം പ്രതി ജിതിൻ ജൂൺ 30ന്‌ രാത്രി എകെജി സെന്ററിന്‌ നേരെ സ്ഫോടകവസ്‌തുവെറിഞ്ഞത്‌. ജിതിൻ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരു യൂത്ത്‌കോൺഗ്രസ്‌ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്‌. ഇത്‌ എത്തിച്ച്‌ നൽകിയെന്നതാണ്‌ നവ്യക്കെതിരായ കുറ്റം. ജിതിൻ എത്തിയ കാറിൽ ഇയാൾക്കായി ഇവർ കാത്തിരുന്നു. കൃത്യം നടത്തി ജിതിൻ എത്തിയ ശേഷം സ്‌കൂട്ടർ തിരികെ കൊണ്ടുപോയതും നവ്യയാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. രണ്ട്‌ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌.

ജിതിൻ അറസ്റ്റി‌ലായതോടെ ഇരുവരും ഒളിവിൽപ്പോയിരിക്കുകയാണ്‌. പലതവണ അന്വേഷക സംഘം ഇവർക്ക്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ നിർദേശം നൽകിയിരുന്നെങ്കിലും എത്തിയില്ല. സുഹൈലിന്റെ വീട്‌ പൂട്ടിയിട്ട നിലയിലാണ്‌. നവ്യ 2020ൽ തങ്ങളുമായി പിണങ്ങിയിറങ്ങിയെന്നാണ്‌ വീട്ടുകാർ പൊലീസിനെ അറിയിച്ചത്‌. ആറ്റിപ്രയിലുള്ള ഒരു ഫ്ലാറ്റിലാണ്‌ കഴിഞ്ഞ കുറച്ചുകാലമായി ഇവർ താമസം. ഇതും പൂട്ടിയിട്ടിരിക്കുകയാണ്‌. സുഹൈൽ വിദേശത്തേയ്‌ക്ക്‌ കടന്നതായി സൂചനയുണ്ട്‌. ഈ സാഹചര്യത്തിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്കായി  ക്രൈംബ്രാഞ്ച്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയേക്കും.

കൂടുതലാളുകൾക്ക്‌ ഗൂഡാലോചനയിൽ പങ്കുള്ളതായി അന്വേഷകസംഘം സംശയിക്കുന്നുണ്ട്‌. സ്ഫോടകവസ്തുവിന്റെ ഉറവിടമടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലാണ്‌.