സുരേഷ് ഗോപി അതെങ്ങെടുത്തു സുരേന്ദ്രന്റെ ടിക്കറ്റ് കീറും

0
86

സിനിമ താരം സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കീഴ്വഴക്കങ്ങൾ മറികടന്നാണ് നടന് പാർട്ടിയിലെ ഔദ്യോഗിക ചുമതല നല്‍കിയത്. നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒഴിവാക്കുന്നതിന്റെ മുന്നോടിയാണ് അപ്രതീക്ഷിതമായ ഈ നടപടി. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാതാരമാണ് ഇതുവരെ കോർ കമ്മിറ്റിയിൽ വന്നിരുന്നത്. ഇതൊന്നും ആയിരുന്നിട്ടില്ലാത്ത സുരേഷ് ഗോപി കടന്നുവരുന്നത് കേന്ദ്ര നിർദേശ പ്രകാരമാണ്.

സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി കേരളത്തില്‍ ശക്തി വര്ധിപ്പിക്കാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. നിലവിലെ സംസ്ഥാന നേതൃത്വം ഒന്നിനും കൊള്ളാത്തതാണെന്ന വിലയിരുത്തലും ഉണ്ട്. കേരളത്തിൽ നിന്നുള്ള രണ്ട കേന്ദ്ര സഹമന്ത്രിമാരിൽ ഒരാളാണ് ഇതിനു ചരട് വലിച്ചത്. അദ്ദേഹത്തിന്റെ ചാനൽ കുറെ നാളായി സുരേന്ദ്രനെ പുറത്താക്കാനുള്ള നീക്കങ്ങളിലായിരുന്നു.

എം പി സ്ഥാനത്തിന്റെ കാലാവധി അവസാനിച്ച ശേഷം സുരേഷ് ഗോപി നൈരാശ്യത്തിലായിരുന്നു. ഒരു ചുമതലയും വേറെ കിട്ടിയില്ല. അതോടെ സിനിമയില്‍ തിരക്കാണെന്ന് പറഞ്ഞു എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻന്റെ എതിർപ്പ് വകവെക്കാതെ, സുരേന്ദ്രനെ തന്നെ മുൻനിർത്തിയാണ് കേന്ദ്ര നേതൃത്വം തീരുമാനം നടപ്പാക്കിയത്. പാര്‍ട്ടിയുടെ സുപ്രധാന യോഗങ്ങളില്‍ ഉള്‍പ്പെടെ സുരേഷ് ഗോപി പങ്കെടുക്കേണ്ടി വരും.കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ച ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സംസ്ഥാന നേതൃത്വത്തിന് ചില സൂചനകളും മുന്നറിയിപ്പും നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന ഭീതിയാണ് ബിജെപിയെ നയിക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ അതിരൂക്ഷമായ ചേരിതിരിവ് പാർട്ടിയുടെ നില കൂടുതൽ പരുങ്ങലിലാക്കും എന്ന തോന്നലും ഉണ്ട്.

സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്തുനി നിന്ന് നീക്കിയതിനെ തുടർന്നുണ്ടായ പൊട്ടിത്തെറികൾ തുടരുകയാണ്. പ്രമുഖരെന്ന് സ്വയം കരുതിയ പല മുൻ നിര നേതാക്കളും ഇപ്പോൾ വെളിച്ചത്തു വരാത്തതും പാർട്ടിയുടെ ദൗർബല്യമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അവയ്‌ക്കെല്ലാമുള്ള ഒറ്റമൂലിയായാണ് ഇപ്പോൾ സുരേഷ് ഗോപിയെ കണ്ടെത്തിയിരിക്കുന്നത്.