കോഴിക്കോട് ആള്‍ദൈവത്തിനെരെ പ്രതിഷേധം; വാഹനങ്ങള്‍ തകര്‍ത്തു

0
231

ആള്‍ ദൈവം ചമഞ്ഞ് അനുഗ്രഹം നല്‍കുന്നയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ പ്രതിഷേധം.

കായണ്ണയി ചാരുപറമ്ബില്‍ രവി യാണ് ആള്‍ദൈവം എന്ന വ്യാജേനെ ഭക്തരെ സ്വീകരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുഗ്രഹം തേടി ആള്‍ക്കാര്‍ ഇവിടെ എത്തുന്നു.

കേരളത്തെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തില്‍ ഇവിടെ ജനങ്ങള്‍ സംഘടിച്ച്‌ ആള്‍ദൈവത്തിനെതിരെ രംഗത്തുവരികയായിരുന്നു. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാര്‍ തടഞ്ഞ് ചില്ലടിച്ച്‌ തകര്‍ത്തത്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലീസ് കേസെടുത്തിരുന്നു.