പാർക്ക്‌ലാൻഡ് സ്കൂൾ വെടിവയ്പ്പ്: 17 പേരെ കൊന്ന യുവാവിന് ജീവപര്യന്തം

0
86

ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിൽ ‘മാർജോറി സ്റ്റോൺമാൻ ഡഗ്ലസ്’ ഹൈസ്‌കൂളിൽ 2018-ൽ 14 വിദ്യാർത്ഥികളും മൂന്ന് ജീവനക്കാരുമടക്കം 17 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിൽ പ്രതി നിക്കോളാസ് ക്രൂസിന് ജീവപര്യന്തം തടവ് ശിക്ഷ. മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഫ്ലോറിഡ ജൂറിയുടെ തീരുമാനം.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വ്യാഴാഴ്ച കോടതിയിൽ എത്തിയിരുന്നു. വിധി വായിക്കുമ്പോൾ വികാരഭരിതമായ രംഗങ്ങൾ കോടതിമുറിയിൽ അരങ്ങേറി. CNN റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടവരുടെ പേരുകൾ വിളിച്ചുപറയുമ്പോൾ നിർവിഗാരനായി തല കുനിച്ചിരിക്കുന്ന ക്രൂസിനെയാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ഒക്ടോബറിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

വെടിവയ്പ്പിൽ 14 വിദ്യാർത്ഥികൾ മൂന്ന് സ്കൂൾ ജീവനക്കാർ ഉൾപ്പെടെ 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്സും ചെറു പ്രായത്തിലെ മദ്യപാനവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ സ്കൂളിലെ വെടിവയ്പിനേക്കുറിച്ച് നേരത്തെ തന്നെ നിക്കോളാസിന് താല്‍പര്യമുണ്ടായിരുന്നതായും പ്രതി തയ്യാറെടുത്തിരുന്നതായും പ്രോസിക്യൂഷന്‍ തെളിവ് സഹിതം കോടതിയെ ബോധ്യപ്പെടുത്തി.