Friday
9 January 2026
30.8 C
Kerala
HomeKeralaകൊട്ടിയൂർ മാനന്തവാടി പാൽച്ചുരം പാതയിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം

കൊട്ടിയൂർ മാനന്തവാടി പാൽച്ചുരം പാതയിൽ ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി വിവരം

കണ്ണൂർ കൊട്ടിയൂർ മാനന്തവാടി പാൽച്ചുരം പാതയിൽ വാഹനാപകടം. ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡ്രൈവറും ഫയർഫോഴ്സുമൊക്കെ സ്ഥലത്ത് എത്തിയിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്കാണ് ലോറി മറിഞ്ഞുവീണത്. അത് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ലോറിയുടെ ഡ്രൈവർ ക്യാബിൻ പൊളിച്ചേ ഡ്രൈവറെ പുറത്തെടുക്കാൻ കഴിയൂ. പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments