എൽദോസെ മടങ്ങി വരൂ ഡിവൈഎഫ്‌ഐ വിളിക്കുന്നു

0
194

പീഡനക്കേസിൽ പ്രതിയായി ആറുദിവസമായി ഒളിവിലായ പെരുമ്പാവൂർ എംഎൽഎ എൽദോസ്‌ കുന്നിപ്പിള്ളിയെ കണ്ടുപിടിച്ചു നൽകണമെന്നാവശ്യപ്പെട്ട്‌ പെരുമ്പാവൂർ പൊലീസിൽ പരാതി. മണ്ഡലത്തിലെ വോട്ടർമാരുടെ പൊതു ആവശ്യങ്ങൾക്ക്‌ എംഎൽഎയെ കിട്ടുന്നില്ലെന്നും പൊലീസ്‌ എത്രയുംവേഗം എംഎൽഎയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പെരുമ്പാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി എ അഷ്‌കറാണ്‌ പരാതി നൽകിയത്‌.

എംഎൽഎ ഓഫീസ്‌ അടിച്ചിട്ടിരിക്കുകയാണ്‌. ഫോൺ സ്വിച്ച്‌ ഓഫ്‌ ആണ്‌. എംഎൽഎയുടെ പാർടി നേതാക്കൾക്കും മണ്ഡലത്തിലെ മറ്റു വോട്ടർമാർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല – അഷ്‌കർ പെരുമ്പാവൂർ പൊലീസ്‌ എസ്‌എച്ച്‌ഒയ്‌ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.