Saturday
20 December 2025
22.8 C
Kerala
HomeWorldഭൂകമ്പത്തിന് ഇരയായവർ സ്വന്തം മരണത്തിന് ഉത്തരവാദികളാണെന്ന് ഇറ്റലി കോടതി

ഭൂകമ്പത്തിന് ഇരയായവർ സ്വന്തം മരണത്തിന് ഉത്തരവാദികളാണെന്ന് ഇറ്റലി കോടതി

2009ലെ എൽ’അക്വില ഭൂകമ്പത്തിന്റെ ഇരകളിൽ ചിലർ അവരുടെ സ്വന്തം മരണത്തിന് ഭാഗികമായി ഉത്തരവാദികളാണെന്ന് വിധിച്ച് ഇറ്റാലിയൻ കോടതി. ഇക്കാരണത്താൽ ഇരകളുടെ ബന്ധുക്കൾക്കുള്ള നഷ്‌ടപരിഹാരം കുറയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

മധ്യ ഇറ്റലിയിലെ അബ്രൂസോ മേഖലയിൽ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഏപ്രിൽ 6ന് പുലർച്ചെ 3:32ന് (പ്രാദേശിക സമയം) 309 പേരാണ് കൊല്ലപ്പെട്ടത്. എൽ’അക്വിലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി വീടുകൾ തകർന്നിരുന്നു. ഒരു കെട്ടിടത്തിൽ മരിച്ച 24 പേരുടെ ബന്ധുക്കൾ ദശലക്ഷക്കണക്കിന് യൂറോ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ സിവിൽ സ്യൂട്ടിലാണ് ജഡ്‌ജിയുടെ വിധി.

രാത്രിയിൽ രണ്ട് ഭൂചലനങ്ങൾ ഉണ്ടായിട്ടും ഇരകൾ ശ്രദ്ധിക്കാതെ ഉറങ്ങാൻ കിടന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റമാണ് അവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് വിധി പ്രഖ്യാപനത്തിൽ ജഡ്‌ജി വ്യക്തമാക്കി. ഇതിനാലാണ് നഷ്‌ടപരിഹാര തുക വെട്ടിക്കുറയ്‌ക്കണം എന്ന് കോടതി ആവശ്യപ്പെട്ടതും. തുടർച്ചയായി

അതേസമയം ഇറ്റലിയിലെ പ്രധാന മധ്യകാല, നവോത്ഥാന കാലഘട്ട സ്മാരകങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്ന എൽ’അക്വിലയെ 2009ലെ ഭൂകമ്പം സാരമായി ബാധിച്ചിരുന്നു. ദുരന്തത്തിൽ ആകെ 1,600 പേർക്ക് പരിക്കേൽക്കുകയും 80,000 പേർ ഭവനരഹിതരാകുകയും ചെയ്‌തെന്നാണ് കണക്കുകൾ.

RELATED ARTICLES

Most Popular

Recent Comments