എൽദോസ് ഫേസ്‌ബുക്കിൽ പൊങ്ങി; ഒരേ പോസ്റ്റ് പത്തു തവണ… അടിച്ച സാധനം എന്തെന്ന് സോഷ്യൽ മീഡിയ

0
118

 

ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽപോയ കോൺഗ്രസ്‌ എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുമായി രംഗത്ത്‌. വ്യാഴാഴ്ച പുലർച്ചെയാണ്‌ അനൗദ്യോഗിക അക്കൗണ്ടിൽ അതിജീവിതയെ അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

“നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.” ഇതാണ് പോസ്റ്റ്.

പരാതി നൽകിയ യുവതിയെ ക്രിമിനൽ എന്ന്‌ ആക്ഷേപിച്ചാണ്‌ എംഎൽഎയുടെ പോസ്‌റ്റ്‌. ഇത്രവരെ എത്തുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎൽഎ പറയുന്നു. നിയമവിരുദ്ധമായ ഒരുതെറ്റും ചെയ്‌തിട്ടില്ലെന്നാണ്‌ എംഎൽഎയുടെ ന്യായീകരണം. പോസ്റ്റിനു താഴെ, കിളി പോയോ എന്ന ചോദ്യം മുതൽ പിന്നെ എന്തിനാണ്‌ ഒളിവിൽ പോയിരിക്കുന്നത്‌ എന്നുവരെ കമന്റുകളിൽ കോൺഗ്രസ്‌ അനുഭാവികളുടെതന്നെ ചോദ്യം. പരാതി നൽകിയ യുവതിയെ ആക്ഷേപിച്ചുകൊണ്ടാണ്‌ എംഎൽഎയെ അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങൾ.
അതെ സമയം എൽദോസിന്റെ ഫോൺ പരാതിക്കാരിയുടെ കയ്യിൽ നിന്ന് തിരിച്ചു പിടിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. എൽദോസിന്റെ ഭാര്യ തന്നെ പരാതിയുമായി രംഗത്തു വന്നു.
എംഎൽഎയ്‌ക്ക്‌ വിനയായത്‌ സ്വന്തം ഫോണിലെ ‘രഹസ്യങ്ങൾ’. പലരുമായുള്ള ബന്ധവും എംഎൽഎയുടെ സ്വഭാവ വൈകൃതവും പരാതിക്കാരി തിരിച്ചറിഞ്ഞത്‌ ഈ ഫോണിൽ നിന്നാണ്‌. മദ്യലഹരിയിൽ പലപ്പോഴും എംഎൽഎ പരാതിക്കാരിയുടെ വീട്ടിലെത്തിയിരുന്നു. ഒരിക്കൽ ഫോൺ മറന്നുവച്ചു. അന്നാണ്‌ എംഎൽഎയുടെ തനിനിറം യുവതിക്ക്‌ മനസ്സിലായത്‌. ഇക്കാര്യം യുവതി ചോദിച്ചതോടെ ഫോൺ തിരികെ നൽകാനാവശ്യപ്പെട്ട്‌ മർദിച്ചു. എന്നിട്ടും ഫോൺ നൽകിയില്ല. ഇതോടെ സമ്മർദവും മധ്യസ്ഥ ശ്രമവും തുടങ്ങി. ചില ബിസിനസുകാരും വിവാദ ഓൺലൈൻ മാധ്യമപ്രവർത്തകനുമാണ്‌ ഇടനിന്നത്‌. ഇതിന്‌ വഴങ്ങാതെ വന്നതോടെ നിരന്തരം ഉപദ്രവിച്ചെന്നും യുവതി മജിസ്ട്രേട്ടിന്‌ മുന്നിലും ക്രൈംബ്രാഞ്ച്‌ അന്വേഷക സംഘത്തിനും മൊഴി നൽകി. എംഎൽഎയ്‌ക്കെതിരായ വീഡിയോ ദൃശ്യവും ഫോൺ സംഭാഷണം അടക്കമുള്ള ഡിജിറ്റൽ തെളിവും യുവതിയുടെ പക്കലുണ്ട്‌. അതിലൊന്ന്‌ ബുധനാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ബാക്കി തെളിവ്‌ അന്വേഷക സംഘത്തിന്‌ കൈമാറും എന്നാണ് യുവതിയുടെ നിലപാട്.
സമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കാവുന്ന പലതും ഫോണിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.